റയ്ച്ചൽ ലൂയിസ് കാർസണിന്റെ പേരിൽ ഗൂഗിൾ ഡൂഡിൽ

single-img
27 May 2014

doodle1പ്രശസ്ത അമേരിക്കൻ മറൈൻ ബയോളജിസ്റ്റും എഴുത്തുകാരിയുമായ റയ്ച്ചൽ ലൂയിസ് കാർസണിന്റെ 107-) മത്തെ ജന്മദിനമായ ഇന്ന്(മേയ്-27) ആദര സൂചകമായി ഗൂഗിൾ, ഡൂഡിൽ പ്രസിദ്ധീകരിച്ചു. കാർസൺ കഴുത്തിലൊരു ദൂരദർശിനിയും കൈയ്യിലോരു പുസ്തകവുമായി നദിക്കരയിൽ നിൽക്കുന്നതാണ് ചിത്രം.   മേയ്-27 1907 ൽ പെൻസിൽവാനിയയിലാണ് ജനിച്ചത്.

കാർസൺ തന്റെ പുസ്തകങ്ങളിലൂടെ പ്രകൃതിയെ വരച്ച് കാട്ടിയിരുന്നു. രണ്ടാം ലോകമാഹായുദ്ധാനന്തരം രാസായുധ പ്രയോഗത്തിലൂടെ നാശോന്മുഖമായ പ്രകൃതിക്ക് വേണ്ടി നിലകൊണ്ട കാർസണെ രാസ നിർമ്മാണ ലോബി വേട്ടയാടുകയുണ്ടായി. 1964ൽ കാർസൺന്റെ അന്ത്യം കാൻസർ ബാധിച്ചായിരുന്നു.