കേരളത്തില്‍ മോഡിയുടെ പേരിലുള്ള ചായക്കടകള്‍ വരുന്നു

single-img
26 May 2014

namoകേരളത്തില്‍ മോഡിയുടെ പേരിലുള്ള ചായക്കടകള്‍ വരുന്നു. കോട്ടയം കേന്ദ്രമായുള്ള ആള്‍ കേരള നരേന്ദ്ര മോഡി ഫാന്‍സ്‌ അസോസിയേഷനാണ്‌ സംസ്‌ഥാനത്ത്‌ ‘നമോ ചായക്കടകള്‍’ ആരംഭിക്കാനൊരുങ്ങുന്നത്‌. കേരളത്തിലെ ഏതാണ്ട്‌ എല്ലാ പഞ്ചായത്തിലും നമോ ചായക്കടകള്‍ സ്‌ഥാപിക്കാനാണ്‌ ഇവര്‍ ലക്ഷ്യമിടുന്നത്‌.

 

 
കുറഞ്ഞ വിലയ്‌ക്ക് മികച്ച ഭക്ഷണം ലഭ്യമാക്കുക എന്നതാണ്‌ തങ്ങളുടെ മുദ്രാവാക്യമെന്ന്‌ സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഇതിനായി 20 പേര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ മാതൃകയിലുള്ള ചെറു സംഘങ്ങള്‍ രൂപീകരിക്കും. എന്നാല്‍ മോഡിയുടെ ‘ചായ്‌ പെ ചര്‍ച്ച’ മാതൃകയിലുള്ള രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും വേദിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നമോ ചായക്കടകള്‍ ആരംഭിക്കുന്നത്‌.