നരേന്ദ്ര മോദിക്കെതിരേ വാട്‌സ് ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റിൽ

single-img
26 May 2014

5375_1നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാട്‌സ് ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റിൽ.ര്‍ണാടകയിലെ ഭട്കലിലെ കോളജിലെ വിദ്യാര്‍ഥിയായ സയ്യീദ് വഖാസ് (24) ആണ് അറസ്റ്റിലായത്. ജയന്ത് മുകുന്ദ് തിനായ്ക്കര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ബെല്‍ഗോം പോലീസ് വഖാസിനെതിരേ കേസെടുത്തത്. ബാംഗളൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണു പരാതിയെ തുടർന്ന് എം.ബി.എ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.

വസന്ത് നഗറിലെ ഒരു വാടകവീട്ടിലാണ് വഖാസ് താമസിച്ചിരുന്നത്. ഇയാളുടെ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നെത്തിയ ബെല്‍ഗോം പോലീസ് വീട് കണെ്ടത്തുകയും ക്രൈംബ്രാഞ്ചിനെ വിവരമറിയിക്കുകയായിരുന്നു. വഖാസിനൊപ്പമുണ്ടായിരുന്ന നാലു കൂട്ടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. വഖാസിനെതിരേ ഐടി നിയമപ്രകാരം കേസെടുത്തു.

മോദി വിരുദ്ധ സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഗോവ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.