ഉമ്മന്‍ ചാണ്ടി ജൂണ്‍ രണ്ടിന് മോഡിയെ സന്ദര്‍ശിക്കും

single-img
26 May 2014

തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജൂൺ രണ്ടിന് താൻ സന്ദർശിച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. 

സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മോഡി തന്നെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണം അന്നു തന്നെ താൻ അദ്ദേഹത്തെ അറിയിച്ചിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളായതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് പോകാൻ കഴിയാത്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,​ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ല. ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജ്പക്സെയുടെ സാന്നിദ്ധ്യത്തിൽ പ്രതിഷേധിച്ചാണ് ജയലളിത വിട്ടു നിൽക്കുന്നത്.