വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു

single-img
25 May 2014

kaകഴക്കൂട്ടത്തിന് സമീപം വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി പൂർത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു . പുലർച്ചെ നാലു മണിയോടെയാണ് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിൽ ട്രാക്കിലേക്ക് 66 കെ.വി ലൈൻ പൊട്ടിവീണത്. തുടർന്ന് ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

 

 

 

 

തിരുവനന്തപുരത്ത് നിന്നും മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ട ട്രെയിനുകൾക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെടാനായില്ല. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ കൊല്ലത്തും യാത്ര അവസാനിപ്പിച്ചു.