മൊബൈല്‍ഫോണിലെ അശ്ലീലചിത്രം കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

single-img
25 May 2014

rape-minor11 വയസ്സുകാരിയെ മൊബൈല്‍ഫോണിലെ അശ്ലീലചിത്രം കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. തലവടി സ്വദേശിയായ വീട്ടമ്മ രണ്ട് പെണ്‍മക്കളുെമാത്ത് സഹോദരിയുടെ കല്ലൂപ്പാറയിലെ വീട്ടിലേക്ക് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തലവടിയില്‍ നിന്ന് സന്തോഷിന്റെ ഓട്ടോറിക്ഷയില്‍ എത്തിയതായിരുന്നു. ഉടന്‍തന്നെ മടങ്ങിപ്പോേകണ്ടതിനാല്‍ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് തന്നെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.

 

 

 
തലവടി നിരേറ്റുപുറം തുരത്തേല്‍ സന്തോഷ് ടി.ഐസക്കിനെയാണ്(43) കീഴ്വായ്പൂര്‍ എസ്.ഐ. ജി.സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

 

 

 

ഇതിനിടെ മുറ്റത്ത് കളിക്കാനിറങ്ങിയ പതിനൊന്ന് വയസ്സുകാരിയെ ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്ക് അടുത്തേക്ക് വിളിച്ച് തന്റെ മൊബൈല്‍ഫോണില്‍ ഉള്ള അശ്ലീലവീഡിയോ രംഗം കാട്ടി. ഭയന്ന് ഓടിപ്പോകാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു. കുതറിമാറി വീടിനുള്ളിലേക്ക് കയറിപ്പോയ പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ഓട്ടോകൂലി നല്‍കി ഓട്ടോ ഡ്രൈവറെ താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍ സന്ധ്യയോടെ തലവടിയിലെ വീട്ടിലെത്തിയ കുട്ടിയുടെ അമ്മ എടത്വ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി.