യെമനില്‍ ഏറ്റുമുട്ടലില്‍ അല്‍-ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

single-img
24 May 2014

yemanയമനില്‍ സുരക്ഷസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ യമനിലെ അല്‍-ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരിലൊരാളായ അല്‍-ഖ്വയ്ദ നേതാവ് ഈജിപ്ഷ്യന്‍ സ്വദേശി അബു അബ്ദുല്‍ റഹ്മാന്‍ അല്‍-മസ്രി കൊല്ലപ്പെട്ടു.

തെക്കന്‍ യമനിലെ അല്‍-ഖ്വയ്ദ സ്വാധീന മേഖലകളില്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ആഴ്ചകള്‍ നീണ്്ട പോരാട്ടത്തിനൊടുവിലാണ് അല്‍-ഖ്വയ്ദ സ്വാധീന മേഖലകളില്‍ സൈന്യം ആധിപത്യം നേടിയതെന്നാണ് റിപ്പോര്‍ട്ട്.