മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹം; ക്ഷണിച്ചാല്‍ ഒപ്പം ജീവിക്കാം: യശോദാബെന്‍

single-img
24 May 2014

Yashodaനിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ യശോദാബെന്‍. തന്നെ അദ്ദേഹം ക്ഷണിച്ചാല്‍ ഒപ്പം ജീവിക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നതു താനാണെന്നും യശോദ പറഞ്ഞു.

താനിപ്പോഴും മോദിയുടെ ഭാര്യയാണെന്നും തങ്ങളുടെ വിവാഹമോചനം നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം ക്ഷണിച്ചാല്‍ പോകുമെന്നും അവര്‍ വെളിപ്പെടുത്തി. മോദി താന്‍ ഭാര്യയാണെന്നു സമ്മതിച്ച ദിവസം താന്‍ ജീവിതത്തില്‍ ഏറ്റവും ആഹ്‌ളാദിച്ച ദിവസമാണെന്നും യശോദാബെന്‍ വ്യക്തമാക്കി.

ഒരു ഗുജറാത്തി ചാനലിനു നല്കിയ അഭിമുഖത്തിലാണ് യശോദാബെന്‍ മനസു തുറന്നത്.