കേരളത്തില്‍ യു.ഡി.എഫിനൊപ്പം, ബംഗാളില്‍ എല്‍.ഡി.എഫിനൊപ്പം, ദേശീയതലത്തില്‍ ആര്‍എസ്പി ഒറ്റപ്പാര്‍ട്ടി

single-img
24 May 2014

RSP-Voters-Awareness-Meetinആര്‍എസ്പി കേരളഘടകം യുഡിഎഫ് പാളയത്തിലെത്തിയ ശേഷം ആദ്യമായി ചേര്‍ന്ന ആര്‍.എസ്.പി കേന്ദ്രയോഗത്തില്‍ കേരളത്തില്‍ യുഡിഎഫിനൊപ്പവും പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനൊപ്പവും ദേശിയ തലത്തില്‍ ഒറ്റപ്പാര്‍ട്ടിയായി നില്‍ക്കാനും ധാരണയായി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുമായി സഹകരിക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

അടുത്തമാസം പത്തിന് നടക്കുന്ന ആര്‍എസ്പി-ആര്‍എസ്പി-ബി ലയനത്തിനും കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. പാര്‍ട്ടിയുടെ ഭാവീതീരുമാനങ്ങള്‍ തീരുമാനിക്കാന്‍ ആറുമാസത്തിനകം പാര്‍ട്ടി പ്ലീനം വിളിച്ചുകൂട്ടാനും കേന്ദ്രയോഗം തീരുമാനിച്ചു.