‘പരനാറി’ പ്രയോഗം തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്തില്ലെന്ന് പിണറായി വിജയന്‍

single-img
24 May 2014

pinarayi-vijayanഎന്‍ കെ പ്രേമചന്ദ്രനെതിരെ നടത്തിയ ‘പരനാറി’ പ്രയോഗം തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു . അത് പ്രേമചന്ദ്രന്‍ അര്‍ഹിക്കുന്ന വിശേഷണമാണ് എന്നും എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ച്ചയ്ക്ക് അത് കാരണമായി എന്ന പ്രചാരണമൊക്കെ മാധ്യമസൃഷ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു .

 

 

. തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ,​ കോഴിക്കോട്,​ വടകര എന്നീ മണ്ഡലങ്ങളിലെ തോൽവി വിശദമായി പഠിക്കും. ജയിച്ച മണ്ഡലങ്ങളിൽ വോട്ടു കുറഞ്ഞതിനെ കുറിച്ചും പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യും. തിരഞ്ഞെടുപ്പിൽ ജാതി സംഘടനകൾ യു.ഡി.എഫിനെ സഹായിച്ചു. മാദ്ധ്യമങ്ങളും യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടായെന്നും പിണറായി പറഞ്ഞ‍ു.

 

 

 

കൊല്ലത്ത് സി.പി.എമ്മും സി.പി.ഐയും ഒറ്റക്കെട്ടായി തന്നെയാണ് പ്രവർത്തിച്ചത്. ആർ.എസ്.പിയുടെ മുന്നണി മാറ്റം മാത്രമാണോ കൊല്ലത്തെ തോൽവിക്ക് കാരണമായതെന്ന് പരിശോധിക്കും. എം.എ ബേബി എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നുവെന്നത് വെറുംപറച്ചിലാണ്. അക്കാര്യം തീരുമാനിച്ചിട്ടില്ല. പിണറായി വിജയൻ പറഞ്ഞു