നവാസ് ഷെരീഫ് മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ്

single-img
24 May 2014

navazപാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സീ ന്യൂസ് മീഡീയ പാക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഇ-മെയിലിന് വെള്ളിയാഴ്ച രാത്രി നല്കിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഇതേവരെ പാക്കിസ്ഥാന്റെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.

ഇരുരാജ്യങ്ങളിലെയും ഭൂരിപക്ഷം ജനങ്ങളുടെയും പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇന്ത്യയുടെ ക്ഷണം സ്വീകരിക്കണമെന്ന് പാക് പ്രതിപക്ഷനേതാവ് ഖുര്‍ഷിദ് അഹമ്മദ് ഷാ അഭിപ്രായപ്പെട്ടിരുന്നു.