മുഴ നീക്കം ചെയ്യാനായി എത്തി,ഡോക്ടർ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തി

single-img
24 May 2014

stresഉപ്പൂറ്റിയിലെ മുഴ നീക്കം ചെയ്യാനായി എത്തിയ ആറു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. ഒടുവിൽ അബദ്ധം മനസിലാക്കിയ ഡോക്ടർ കുട്ടിയുടെ കാലിലെ മുഴയും ശസ്ത്രക്രിയയിലൂടെ നീക്കി.

 

 

 

 

മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെ സംഭവം വിവാദമായി. തുടർന്ന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ ചെലവില്‍ കുട്ടിയെ കോഴഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.