ആട്ടിറച്ചിക്ക് പകരം പരിപ്പുകറിയുണ്ടാക്കിയതിന് ഭാര്യയെ തല്ലിക്കൊന്നു; സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വാദം

single-img
24 May 2014

hUSSAINഭാര്യയോട് ഭര്‍ത്താവ് ആവശ്യശപ്പട്ടത് ആട്ടിറച്ചിയുണ്ടാക്കാന്‍. ഭാര്യ ഉണ്ടാക്കിയത് പരിപ്പുകറി. ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയെ തടിക്കഷ്ണത്തിനടിച്ചുകൊന്നു.

പാക്കിസ്ഥാനില്‍ നിന്ന് അമേരിക്കയില്‍ താമസമാക്കിയ നാസര്‍ ഹുസൈന്‍ എന്ന എഴുപത്തഞ്ചുകാരനാണ് ന്യയോര്‍ക്കിലെ ബ്രൂക്‌ലിനിലുള്ള വസതില്‍ വച്ച് അറുപത്താറ് വയസുള്ള ഭാര്യ നൂര്‍ ഹൂസൈനെ അടിച്ചു കൊന്നത്. ആട്ടിറച്ചി പാകം ചെയ്യാന്‍ പറഞ്ഞതിന് വിരുദ്ധമായി ഭാര്യ വെജിറ്റബിള്‍ കറിയുണ്ടാക്കിയതായിരുന്നു നാസര്‍ ഹുസൈനെ പ്രകോപിപ്പിച്ചത്.

എന്നാല്‍ ഭാര്യയെ അടിച്ചതായി ഹുസൈന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ഭാര്യമാരെ തല്ലുന്നത് അയാളുടെ മാതൃരാജ്യമായ പാക്കിസ്ഥാനില്‍ പതിവാണെന്നും അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നുമാണ് ഹുസൈന്റെ അഭിഭാഷകയായ ജൂലി ക്ലാര്‍ക്കിന്റെ വാദം. ഹുസൈന്‍ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്ന സംസ്‌കാരമുള്ളിടത്തു നിന്നാണ് അയാള്‍ വരുന്നതെന്നതിനാല്‍ അയാള്‍ക്ക് സ്വന്തം ഭാര്യയെ തല്ലാമെന്നും അഭിഭാഷക കോടതില്‍ പറഞ്ഞു. മനഃപപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് അയാള്‍ ചെയ്തതെന്നും കൊല്ലണം എന്ന ഉദ്ദേശത്തിലല്ല അയാളിത് ചെയ്തതെന്നും ക്ലാര്‍ക്ക് പറയുന്നു

ചോരയില്‍ കുളിച്ച നലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ തലയിലും കൈകളിലും തോളുകളിലും മുറിവുകളുമുണ്ടായിരുന്നു. കുളിമുറിയില്‍ തുണി കഴുകാനുപയോഗിക്കുന്ന തടിക്കഷണമാണ് ഹുസൈന്‍ ഭാര്യയെ അടിക്കാന്‍ ഉപയോഗിച്ചതെന്ന് അയാളുടെ അയല്‍ക്കാര്‍ പറഞ്ഞു. ഹുസൈന്‍ നൂറിനെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും സാക്ഷികളായ അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ വച്ച് നൂറിനെ കണ്ടുമുട്ടിയ ഹുസൈന്‍ വിവാഹശേഷം ബ്രൂക്‌ലിനിലേക്ക് താമസം മാറുകയായിരുന്നു.