പതിനാലുകാരിയെ യുവാവ്‌ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തു

single-img
24 May 2014

rapeരാജസ്‌ഥാനില്‍ പതിനാലുകാരിയെ യുവാവ്‌ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ്‌ ബലാത്സംഗം നടന്നത്‌. അടുത്ത ഗ്രാമത്തിലുള്ള സരന്‍ജീത്‌ സിംഗ്‌ എന്നയാളാണ്‌ ബലാത്സംഗം ചെയ്‌തതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

 

 

 

 
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത്‌ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന്‌ പോലീസ്‌ പറയുന്നു. പെണ്‍കുട്ടി ഇക്കാര്യം തന്റെ അച്‌ഛനോട്‌ പറഞ്ഞതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.