വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു

single-img
24 May 2014

crimeതിരുവനന്തപുരം തിരുമലയില്‍ വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു. കണ്ണേറ്റുമുക്ക്‌ സരസ്വതി അമ്മയെ (95) ആണ്‌ തിരുമല മഹാദേവ ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചത്‌. ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുവന്ന്‌ റോഡരികില്‍ കസേരയിട്ട്‌ ഇരുത്തിയ ശേഷം മക്കള്‍ കടന്നുകളയുടയായിരുന്നു.

 

 
ഒരു മകളോടൊപ്പം താമസിച്ചിരുന്ന തന്നെ മകളും അവരുടെ മക്കളും ചേര്‍ന്ന്‌ ഇറക്കിവിടുകയായിരുന്നെന്ന്‌ സരസ്വതി അമ്മ പറയുന്നു. തന്നെ നേരാംവണ്ണം നോക്കാത്ത മക്കള്‍ കിട്ടുന്ന വാര്‍ദ്ധക്യ പെന്‍ഷന്‍ പോലും തരാറില്ലെന്ന്‌ സരസ്വതി അമ്മ പറഞ്ഞു. മക്കള്‍ക്ക്‌ എതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. പൂജപ്പുരയിലെ വൃദ്ധ സദനത്തിലാണ്‌ സരസ്വതി അമ്മ ഇപ്പോള്‍