വാളകം കേസന്വേഷണം അവസാന ഘട്ടത്തില്‍; ബാലകൃഷ്ണപിള്ളയുടെയും ഗണേശന്റെയും വിശ്വസ്തര്‍ക്ക് നുണപരിശോധന

single-img
24 May 2014

CBIസിബിഐ ഏറ്റെടുത്ത വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കമ്പിപ്പാരയിറക്കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ കേരളകോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും വിശ്വസ്തരെ നുണപരിശോധനയ്ക്കു വിധേയരാക്കി. ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജ്, ഗണേഷിന്റെ സഹായി പ്രദീപ് എന്നിവര്‍ക്കാണ് നുണപരിശോധന.

കേസില്‍ കൃഷ്ണകുമാറിന്റെ സുഹൃത്തായ ജോത്സ്യനെയും കുടുംബത്തെയും നേരത്തെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് സിബിഐ അറിയിച്ചു.