കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറയിലെ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു

single-img
24 May 2014

policeകാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറയിലെ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു. അക്രമം നടത്തിയ ആളെ പിന്നീട് വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച രാത്രി കറുത്ത ബി.എം.ഡബ്ല്യു കാറിലെത്തിയ അക്രമി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിക്ക് സമീപത്തുവച്ച് വഴിപോക്കര്‍ക്കു നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുകയായിരുന്നു.

 

 

 

നിരവധി പേരെ ഇയാള്‍ കാറിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ കാര്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിച്ചുനില്‍ക്കുകയാണുണ്ടായത്. പോലീസ് എത്തി കാര്‍ തുറന്നു നോക്കിയപ്പോള്‍ അക്രമിയെ അകത്ത് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.