തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തോല്‍വി എല്ലാ നേതാക്കളുടെയും കണ്ണുതുറപ്പിച്ചെന്ന് എ.കെ ആന്റണി

single-img
24 May 2014

anotnyലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തോല്‍വി എല്ലാ നേതാക്കളുടെയും കണ്ണുതുറപ്പിച്ചെന്ന് എ.കെ ആന്റണി പറഞ്ഞു . തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചുവരും എന്നും തിരിച്ചുവരവിനായി കഠിനാധ്വാനം നടത്തേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നു. തൃശൂരും ചാലക്കുടിയുമടക്കം മിക്ക സീറ്റുകളിലും യുഡിഎഫിനു ജയിക്കാമായിരുന്നു. അവിടത്തെ തോല്‍വിയെ കുറിച്ചും പരിശോധിക്കും. അതിനെക്കുറിച്ചൊക്കെ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അതിപ്പോള്‍ തുറന്നുപറയാന്‍ ആഗ്രഹമില്ല ആന്റണി പറഞ്ഞു.