നടത്തം താറാവുകളോടൊപ്പം

single-img
23 May 2014

duckവളർത്തു നായയെ കഴുത്തിൽ തുടലിട്ട് ആളുകൾ കൊണ്ട് നടക്കുന്നത് നമ്മൾ എല്ലാവരും കണ്ടിടുണ്ട് .എന്നാൽ നായയുടെ സ്ഥാനത്ത് ഒരു താറാവ് ആയാലോ.അങ്ങനെ ഒരു കാഴ്ച്ച ഇൻറർനെറ്റിൽ ഹിറ്റ്‌ ആകുക ആണ് .

 

ആർകിടെക്ടായ സാംജേക്കബ് എന്നയാളാണ് ചിത്രം പകർത്തി നെറ്റിലിട്ടത് .നൂറുകണക്കിന് പേരാണ് ഇതിന്റെ ചിത്രം ഇൻറർനെറ്റിൽ  ഇതുവരെ കണ്ടത്.
. എന്നാൽ താറാവുമായി നടക്കുന്നയാളെ  കണ്ടവർ എല്ലാം അന്തംവിട്ടുനിന്നു.
പക്ഷേ, അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന രീതിയിലായിരുന്നു ആ യുവാവിന്റെ രീതികൾ. ഒരു ഭാവഭേദവും കൂടാതെ അയാൾ താറാവുമായി മുന്നോട്ടുനീങ്ങി.എന്നാൽ യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.