തായ്‌ലന്റില്‍ സൈനിക മേധാവി പ്രധാനമന്ത്രി പദം ഏറ്റെടുത്തു

single-img
23 May 2014

General Prayuth Chan-ochaപട്ടാള അട്ടിമറി നടന്ന തായ്‌ലാന്‍ഡില്‍ പട്ടാള മേധാവി പ്രയുത് ഓച പ്രധാനമന്ത്രി പദം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഓചയും അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തതായി ദേശിയ ക്രമസമാധാന കൗണ്‍സില്‍ അറിയിച്ചു. നിലവില്‍ കൗണ്‍സിലിന്റെ തലവനാണ് ഓച.

പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിനുപിന്നാലെ ഓച ഇടക്കാല സര്‍ക്കാരിനെ മരവിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന താല്‍ക്കാലികമായി സസ്‌പെന്ഡ് ചെയ്തതായും അറിയിച്ചു.