ആറുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

single-img
23 May 2014

images (9)സേലം : ആറുവയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിനു കൌമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലെ സേലം ജില്ലയിലുള്ള പുതുഛത്രം എന്ന സ്ഥലത്താണ് സംഭവം.

ഈ കഴിഞ്ഞ ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. പെണ്‍കുട്ടിയോടൊപ്പം ടി വി കണ്ടുകൊണ്ടിരുന്ന 14 കാരനായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം കണ്ടുകൊണ്ടു വന്ന പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ രക്ഷിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടിലെ സെക്ഷന്‍ 7, 8 എന്നിവ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു സേലം സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു.