കോഴിക്കോട്ട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം

single-img
23 May 2014

Railwayകോഴിക്കോട് ജില്ലയിലെ ുണ്ടായിത്തോട്ടില്‍ റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം കണ്ടെത്തി. പാളത്തിന്റെ രണ്ടിടത്തായി കാര്‍ബണ്‍ ഡ്രില്‍ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന അഞ്ച് മില്ലീമീറ്റര്‍ ആഴവും വ്യാസവുമുള്ള 32 കുഴികള്‍ കണ്‌ടെത്തി. എന്നാല്‍ സംഭവസ്ഥലത്തിന് സമീപത്ത് താമസിക്കുന്നവര്‍ ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

പാളത്തില്‍ കുഴികള്‍ തീര്‍ത്ത് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് പ്രാധമിക നിഗമനം. റെയില്‍വേ ജീവനക്കാരുടെ സാധാരണാ പരിശോധനയിലാണ് പാളത്തില്‍ ദ്വാരങ്ങള്‍ കണ്‌ടെത്തിയത്. സംഭവം അട്ടിമറിയാവാന്‍ സാധ്യതയുണ്‌ടെന്ന് റെയില്‍വേ അറിയിച്ചു.