കേന്ദ്രമന്ത്രിസ്ഥാനം; നാഗാലന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ രാജിവച്ചു

single-img
23 May 2014

Neiphiu Rioലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ നാഗാലന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ രാജിവച്ചു. നാഗാ പീപ്പിള്‍സ് ഫ്രണ്ട് അധ്യക്ഷനും മന്ത്രിയുമായ ടി.ആര്‍. സെലിലാംഗ് പുതിയ മുഖ്യമന്ത്രിയാകും.

രാജ്ഭവനിലെത്തി ഗവര്‍ണര്‍ അശ്വിനി കുമാറിനെ കണ്ട നെയ്ഫ്യൂ രാജിക്കത്ത് സമര്‍പ്പിച്ചു. നിയുക്ത മുഖ്യമന്ത്രി സെലിലാംഗ്, പാര്‍ലമെന്ററികാര്യ മന്ത്രി കുസോലുസോ നീയ്‌നുവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മൂന്നു തവണ നാഗാലന്‍ഡ് മുഖ്യമന്ത്രിയായിരുന്നയാളാണ് നെയ്ഫ്യൂ.