ഉപതിരഞ്ഞെടുപ്പ്:ആറ്റിപ്ര വാർഡ് ഇടതുപക്ഷം നിലനിർത്തി

single-img
23 May 2014

evmഉപതിരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം ആറ്റിപ്ര വാർഡ് ഇടതുപക്ഷം നേടി . സി.പി.എം സ്ഥാനാർത്ഥി ശോഭ 930 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. മുൻ കൗൺസിലർ എം.എസ്. സംഗീതയുടെ മരണത്തോടെ ആയിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.എന്നാൽ  അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീകല ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായി. ആറ്റിപ്രയിലെ വിജയത്തോടെ നഗരസഭയിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 51 ആയി.