ലീഗിനോട് ആലോചിക്കാതെയാണ് ചന്ദ്രികയിലെ മുഖപ്രസംഗം തയ്യാറാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി

single-img
23 May 2014

kunjalikkuttyലീഗ് നേതാക്കളോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടു ലീഗ് മുഖപത്രമായ ചന്ദ്രിക മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പാണക്കാട്ട് ചേര്‍ന്ന ലീഗിന്റെ അടിയന്തര നേതൃയോഗത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.