ജിതിന്‍ റാം മഞ്ജിയുടെ സര്‍ക്കാരിന് ആര്‍.ജെ.ഡി. നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു

single-img
22 May 2014

laluബിഹാറില്‍ ജിതിന്‍ റാം മഞ്ജി നേതൃത്വം നല്‍കുന്ന ജെ.ഡി.യു. സര്‍ക്കാരിന് ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച നിതീഷ്‌കുമാറിന്റെ പിന്‍ഗാമിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ജിതന്‍ റാം മഞ്ജി വെള്ളിയാഴ്ചയാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്.

 

 

 

243 അംഗ സഭയില്‍ ജെ.ഡി.യുവിന് 117 ഉം പ്രധാന പ്രതിപക്ഷമായ ബി.ജെ.പി. 88ഉം ആര്‍.ജെ.ഡി. 21 ഉം അംഗങ്ങളാണുള്ളത്. സഭയിില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പി. സര്‍ക്കാര്‍ വിട്ടതിനുശേഷം കോണ്‍ഗ്രസ് പിന്തുണയോടെയാണ് നിതീഷ് ഭരിക്കുന്നത്.