11 മാസം പ്രായമായ കുട്ടിയെ പാരസെയിലിംഗ് നടത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

single-img
22 May 2014

Parasailing11 മാസം പ്രായമുള്ള കുട്ടിയെ തനിയെ പാരസെയിലിംഗ് നടത്തിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എടക്കാട് പോലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നു പോലീസ് വ്യക്തമാക്കി.

കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബീച്ചില്‍ സ്വകാര്യ കമ്പനിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാരാസെയിലിംഗിന് കുഞ്ഞിന്റെ മാതാപിതാക്കളും കണ്ണൂര്‍ എസ്പിയും സാക്ഷിയായിരുന്നു.

എന്നാല്‍ കുഞ്ഞിനെ ആകാശത്തേക്കയച്ചത് പാരാസെയിലിംഗ് വിദഗ്ധരായ മാതാപിതാക്കളുടെ അനുവാദത്തോടെയാണെന്ന് പാരാസെയിലിംഗ് സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്കാര്‍ പറഞ്ഞു.

ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും എതിര്‍ത്തിരുന്നെങ്കിലും മാതാപിതാക്കളുടെ പൂര്‍ണ സമ്മതമുണ്ടെന്ന സംഘടന അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സമ്മതംമൂളുകയായിരുന്നു.ആകാശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കുട്ടി പേടിയും പരിഭ്രമവുംകൊണ്ടു വിറച്ചിരുന്നു.600 അടിയോളം ഉയരത്തിലേക്കു കുഞ്ഞിനെ പറത്താനൊരുങ്ങുമ്പോള്‍ത്തന്നെ കുട്ടി പേടിച്ചു കരയുന്നുണ്ടായിരുന്നു.