ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആന്ദി ബെന്‍ പട്ടേല്‍ അധികാരമേറ്റു

single-img
22 May 2014

anഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആന്ദി ബെന്‍ പട്ടേല്‍ അധികാരമേറ്റു. ഗവര്‍ണര്‍ കമല ബെനിവാല്‍ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും സംബന്ധിച്ചു.

 

 

 

 
പ്രധാനമന്ത്രിയാവുന്ന നരേന്ദ്ര മോദിയുടെ പിന്‍മുറക്കാരിയായാണ് എഴുപത്തിരണ്ടുകാരിയായ ആനന്ദി ബെന്‍ മുഖ്യമന്ത്രിപദമേല്‍ക്കുന്നത്.മോദി മന്ത്രിസഭയിലെ റവന്യൂ, നഗരവികസന വകുപ്പ് മന്ത്രിയായിരുന്നു ആന്ദി ബെന്‍ പട്ടേല്‍ .