ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനാവശ്യമാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ്

single-img
22 May 2014

ktഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനാവശ്യമാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ഏകീകൃത സിവില്‍കോഡിനുവേണ്ടി വാദിക്കുന്നവര്‍ വര്‍ഗീയവാദികളും എതിര്‍ക്കുന്നവര്‍ മതേതരവാദികളുമാകുന്ന വിചിത്രമായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോട്ടയത്തിനടുത്ത് കുറിച്ചിയില്‍ ആര്‍.എസ്.എസ്. നടത്തിയ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.