പരനാറി പ്രയോഗം കൊല്ലത്തെ തെരഞ്ഞെടുപ്പുതോല്‍വിക്ക്‌ കാരണമായെന്നു എം.എ. ബേബി സെക്രട്ടേറിയറ്റ്‌ യോഗത്തില്‍

single-img
22 May 2014

maസി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം കൊല്ലത്തെ തെരഞ്ഞെടുപ്പുതോല്‍വിക്ക്‌ കാരണമായെന്നു പൊളിറ്റ്‌ ബ്യൂറോ അംഗവും കൊല്ലത്തെ സ്‌ഥാനാര്‍ഥിയുമായിരുന്ന എം.എ. ബേബി സെക്രട്ടേറിയറ്റ്‌ യോഗത്തില്‍. ബേബിയ്‌ക്കൊപ്പം ഡോ. തോമസ്‌ ഐസക്കും നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചു. തോല്‍വി മുന്‍നിര്‍ത്തി സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ വേണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

 

 

 
കൊല്ലം, വടകര, കോഴിക്കോട്‌, ആലപ്പുഴ മണ്ഡലങ്ങളിലെ തോല്‍വിയും കാസര്‍ഗോഡ്‌, കണ്ണൂര്‍ മണ്ഡലങ്ങളിലെ വോട്ടു ചോര്‍ച്ചയുമാണ്‌ പ്രധാനമായും അന്വേഷിക്കുന്നത്‌. അന്വേഷണ കമ്മിഷനെ നിയോഗിക്കണമോ എന്ന കാര്യം ഇന്നുചേരുന്ന സംസ്‌ഥാന സമിതി യോഗം തീരുമാനിക്കും.