വൈദ്യുതി ഉപയോഗം കുറവുള്ള ഞായറാഴ്‌ചകളില്‍ ഉപയോക്‌താക്കള്‍ക്ക്‌ നിരക്കില്‍ 25 ശതമാനം ഇളവ്‌ : വൈദ്യുതി ബോര്‍ഡ്‌

single-img
22 May 2014

ksവൈദ്യുതി ഉപയോഗം പൊതുവെ കുറവുള്ള ഞായറാഴ്‌ചകളില്‍ ആവശ്യപ്പെടുന്ന ഉപയോക്‌താക്കള്‍ക്ക്‌ നിരക്കില്‍ 25 ശതമാനം ഇളവ്‌ നല്‍കാന്‍ വൈദ്യുതി ബോര്‍ഡ്‌. റഗുലേറ്ററി കമ്മിഷന്‌ സമര്‍പ്പിച്ച താരിഫ്‌ പെറ്റിഷനിലാണ്‌ കെ.എസ്‌.ഇ.ബി. ലിമിറ്റഡിന്റെ വാഗ്‌ദാനം. ഉപയോഗം നിശ്‌ചിതപരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നവര്‍ക്ക്‌ റെസ്‌പോണ്‍സിബിള്‍ കണ്‍സ്യൂമര്‍ ആനുകൂല്യം നല്‍കാമെന്നും കെ.എസ്‌.ഇ.ബി. നിര്‍ദേശിക്കുന്നു.ഞായര്‍ നിരക്ക്‌ ആനുകൂല്യം ലഭിക്കാന്‍ താല്‌പര്യമുള്ളവര്‍ക്കു പ്രത്യേക മീറ്റര്‍ നല്‍കാമെന്നും ബോര്‍ഡ്‌ വ്യക്‌തമാക്കി.