തെരഞ്ഞെടുപ്പ് പരാജയം; അബ്ദുള്ളക്കുട്ടി എംഎല്‍എയോട് കണ്ണൂര്‍ ഡിസിസി വിശദീകരണം തേടി

single-img
22 May 2014

AP-Abdullakutty01എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എയോട് ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡിസിസി വിശദീകരണം തേടി. തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തില്‍ എംഎല്‍എയുടെ സാന്നിധ്യമില്ലായിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രനെ കണ്ടു.