ധനകാര്യസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

single-img
22 May 2014

Ramesh-Chennithalaബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സ്വകാര്യധനകാര്യസ്ഥാപനങ്ങളുടെ വായ്പാ ഇടപാടുകളില്‍ സുതാര്യതയില്ലെന്നും കാട്ടി സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്തയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. ആര്‍ബിഐ ബാങ്ക് വായ്പ ഉദാരമാക്കാന്‍ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.