രാഹുലും പ്രിയങ്കയും ഇന്ന് അമേഠി സന്ദര്‍ശിക്കും

single-img
21 May 2014

rahul-priyanka_AFPലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് കടുത്ത പോരാട്ടത്തില്‍ ജയിച്ച് കയറിയ ശേഷം ആദ്യമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ സന്ദര്‍ശനം നടത്തും. സ്മൃതി ഇറാനിയോട് 1.07 ലക്ഷം വോട്ടുകള്‍ക്കായിരുന്നു രാഹുലിന്റെ വിജയം.

മധ്യാഹ്നത്തോടെ അമേഠിയിലെത്തുന്ന ഇരുവരും ഗൗരിഗഞ്ചില്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിലും പങ്കെടുക്കും. ഗൗരിഗഞ്ചിലെ പുരെ നിധാന്‍ കൗര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അഗ്നിബാധയില്‍ ഗ്രാമത്തിലെ 65 വീടുകള്‍ അഗ്നിക്കിരയായിരുന്നു. ഇവിടെ സന്ദര്‍ശനം നടത്താനും ഇരുവര്‍ക്കും പദ്ധതിയുണ്ട്.
സംഭവ നടന്ന ദിവസം അപകടത്തിനിരയായ ഗ്രാമവാസികള്‍ക്ക് സഹായവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.