സംസ്ഥാനത്ത് മേയ് 22 മുതല്‍ മേയ് 31 വരെ അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

single-img
21 May 2014

powerസംസ്ഥാനത്ത് മേയ് 22 മുതല്‍ മേയ് 31 വരെ വൈകുന്നേരം അര മണിക്കൂര്‍ വീതം ഭാഗികമായ രീതിയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന് കെ എസ് ഇ ബി അറിയിച്ചു

 

 

.
ഒരു ദിവസം വടക്കന്‍ മേഖലയിലും അടുത്തനാള്‍ തെക്കന്‍ മേഖലയിലും എന്ന രീതിയിലാവും നിയന്ത്രണം. ഇതനുസരിച്ച് മേയ് 22 ന്‌ കാസര്‍ഗോഡ് മുതല്‍ മാടക്കത്തറ 400 കെ വി സബ് സ്റ്റേഷന്‍ വരെയുള്ള പ്രദേശത്തും മേയ് 23 ന്` കളമശേരി 220 കെ വി സബ് സ്റ്റേഷന്‍ മുതല്‍ തിരുവനന്തപുരം ജില്ലവരെയുമുള്ള പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാവും. ഈ രീതിയില്‍ ഉത്തരമേഖലയിലും തെക്കന്‍ മേഖലയിലും ഒന്നിടവിട്ട ദിവസങ്ങളിലാവും നിയന്ത്രണം.

 

 

 

ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാല്‍ ഉണ്ടാവുന്ന 340 മെഗാവാട്ട് കുറവുനികത്താനാണ്‌ ലോഡ് ഷെഡിംഗ്.അതേസമയം മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജല അതോറിറ്റിയുടെ ഡെഡിക്കേറ്റഡ് ഫീഡറുകള്‍ എന്നിവയെ ലോഡ് ഷെഡിംഗില്‍ നിന്നൊഴിവാക്കും.