കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല:മുഖ്യമന്ത്രി

single-img
21 May 2014

omenകേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരുമായി ഏറ്റുമുട്ടലിന് കേരള സർക്കാർ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . ഭരണവും സമരവും യു.ഡി.എഫിന്റെ നയമല്ല. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസവും ഭരണപരമായ സഹകരണവും വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

സ്കൂളുകളിൽ അധിക പ്ളസ് ടൂ ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. എന്നും ഒപ്പം ഗണേശിന് മന്ത്രിസ്ഥാനം നൽകാമെന്ന് ഉറപ്പൊന്നും കൊടുത്തിരുന്നില്ല എന്നും പരിഗണിക്കാമെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളൂവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.