തെരഞ്ഞെടുപ്പു തിരിച്ചടി; മായാവതി കമ്മിറ്റികള്‍ പിരിച്ചുവിട്ടു

single-img
21 May 2014

mayaബി.എസ്.പിയുടെ ജില്ലാ, അസംബ്ലി, സംസ്ഥാന ഭരണസമിതികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്കേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്നു പിരിച്ചു വിട്ടതായി അധ്യക്ഷ മായാവതി അറിയിച്ചു. പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

സോണല്‍, അസംബ്ലി തലത്തിലുള്ള ഭരണസമിതിക്ക് ആദ്യം രൂപം നല്‍കും. പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ലക്‌നോവില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ മായാവതി പറഞ്ഞു.

പുതിയ സര്‍ക്കാരിന്റെ വന്‍ വിജയം അവര്‍ക്കു വന്‍ ബാധ്യതയാണു നല്‍കിയിരിക്കുന്നത്. ബിജെപി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോയെന്നു കണ്ടറിയാമെന്നും അവര്‍ പറഞ്ഞു. 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിഎസ്പിക്കായില്ല.