ബിജെപി ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാർ: കിരണ്‍ബേദി

single-img
21 May 2014

kiranബിജെപി ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന്‌ മുന്‍ ഐപിഎസ്‌ ഉദ്യോഗസ്‌ഥ കിരണ്‍ബേദി പറഞ്ഞു . ഡല്‍ഹിയില്‍ സര്‍ക്കാര്‍ വേണ്ടെന്ന്‌ വെയ്‌ക്കാന്‍ എടുത്ത തീരുമാനം അബദ്ധമായിരുന്നെന്ന്‌ വ്യക്‌തമാക്കിയ ആപ്‌ നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ തെരഞ്ഞെടുപ്പ്‌ നടത്താന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ കിരണ്‍ ബേദി ബിജെപി സ്‌ഥാനാര്‍ത്ഥിയാകുമെന്ന്‌ സംസാരം ഉയര്‍ന്നിരുന്നു.

 

 

 
അത്തരം ഒരു നീക്കമുണ്ടായാല്‍ താന്‍ അത്‌ അംഗീകരിക്കുമെന്ന്‌ അവര്‍ വ്യക്‌തമാക്കി.രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമില്ലെന്ന്‌ നേരത്തേ വ്യക്‌തമാക്കിയിരുന്നു കിരണ്‍ബേദി കഴിഞ്ഞ ദിവസം തീരുമാനം മാറ്റി.