ബാര്‍ വിഷയം സ്‌കൂളിന്റെയോ റോഡിന്റെയോ കാര്യമല്ലാത്തതുകൊണ്ട് ആകാംക്ഷയില്ലെന്ന് ഹൈക്കോടതി

single-img
21 May 2014

Kerala High Courtസംസ്ഥാനത്തു പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ യാതൊരുവിധ ആകാംക്ഷയുമില്ലെന്ന് ഹൈക്കോടതി. സ്‌കൂളിന്റെയോ റോഡിന്റെയോ കാര്യമാണെങ്കില്‍ പെട്ടെന്ന് ഇടപെടാമെന്നും ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് അറിയിച്ചു. ബാറുടമകളുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ബാറുടമകളുടെ കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം രണ്ടിലേക്കു മാറ്റി.