ഭാരതത്തിന്റെ ആത്മാവു തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ പോരായിരുന്നു; രാഹുലിനെ വിമര്‍ശിച്ച് ചന്ദ്രിക മുഖപ്രസംഗം
രാഹുലിന്റെ വണ്‍മാന്‍ ഷോ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്ന് പറഞ്ഞുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുപിഎയുടെ കനത്ത തോല്‌വിയുടെ പേരില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്ത്.
ഭാരതത്തിന്റെ ആത്മാവു തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ മാത്രം പോരായിരുന്നുവെന്ന് കോണ്‍ഗ്രസിനു വേണ്ടത് റാഡിക്കലായ മാറ്റമെന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന മുഖപ്രസംഗത്തില്‍ പറയുന്നു. ബിജെപിയെ പോലും ഞെട്ടിച്ച പതനമാണ് കോണ്‍ഗ്രസിന്റേത്. അനുഭവസമ്പത്തുള്ള പല നേതാക്കളെയും രാഹുല്‍ ഒഴിവാക്കി യുവനേതൃനിരയില്‍ സ്തുതിപാഠകരായ ചിലരെ മാത്രമാണ് രാഹുല്‍ വിശ്വസിച്ചിരുന്നതെന്നും ചന്ദ്രിക കുറ്റപ്പെടുത്തുന്നു.
കേന്ദ്ര- സംസ്ഥാന മന്ത്രിസഭയില്‍ ഒരു വകുപ്പു പോലും കൈകാര്യം ചെയ്യാത്ത രാഹുലിന് മോദിയുടെ ഹൈടെക് പ്രചാരണത്തിനു മുന്നില്‍ പിടിച്ചുനില്ക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ചന്ദ്രിക പറയുന്നു.