കാലിക്കറ്റ് സര്‍വകലാശാല റഗുലര്‍ ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ചു

single-img
21 May 2014

caliകാലിക്കറ്റ് സര്‍വകലാശാല റഗുലര്‍ ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ചു . കുറവ് വിജയശതമാനം ബി.എ. വിഷയങ്ങളില്‍ ആണ് . 71.3 ശതമാനം വിജയം. 7721 പേര്‍ പരീക്ഷ എഴുതിയതില്‍ 5507 പേരാണ് ജയിച്ചത്.

 

 

സാധാരണയായി കൂടുതല്‍ പേര്‍ തോല്‍ക്കാറുള്ള ബി.കോമിന് ഇത്തവണ 94.6 ശതമാനമാണ് വിജയം. 5358 പേര്‍ പരീക്ഷ എഴുതിയതില്‍ 5068 പേരും ജയിച്ചു. ബി.എസ്സി വിഷയങ്ങള്‍ എഴുതിയത് 8718 പേരാണ്. 6634 പേര്‍ ജയിച്ചു. 85.3 ശതമാനമാണ് വിജയം.

 

 

ബി.ബി.എ 1433 പേര്‍ എഴുതിയതില്‍ 1313 പേരും 477 പേര്‍ എഴുതിയ ബി.സി.എ പരീക്ഷയില്‍ 394 പേരും ജയിച്ചു.