“അഭിഭാഷകൻ ആയി പ്രാക്ടീസ് ചെയ്ത ഞാൻ വളരെ അവിചാരിതമായി മാധ്യമ പ്രവർത്തകനായി;മാധ്യമ പ്രവർത്തകൻ ആയി ജോലി ചെയുമ്പോൾ ഞാൻ സന്തുഷ്ടൻ ” എസ് വി പ്രദീപ്‌ ഇ വാർത്തയോട് സംസാരിക്കുന്നു

single-img
21 May 2014

ചെറുപ്പം മുതലേ അഭിഭാഷകൻ ആകാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു എസ് വി പ്രദീപ്‌. അതിന്റെ ഭാഗം ആയി മുൻ മന്ത്രി വി ജെ തങ്കപ്പന്റെ ജൂനിയർ ആയി പ്രാക്ടീസ് ചെയുകയും ചെയ്തിരുന്നു .പക്ഷേ വളരെ അവിചാരിതമായി ആണ് എസ് വി പ്രദീപ് പത്രപ്രവർത്തകൻ ആയത്.സ്വന്തം ശബ്ദം കൊണ്ടും ഉച്ചാരണ ശുദ്ധി കൊണ്ടും മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എസ് വി പ്രദീപ്‌ ശ്രദ്ധ നേടിയിടുണ്ട്. അച്ചടി മാധ്യമങ്ങളിൽ നിന്നും തുടങ്ങി ഇന്ന് കൈരളി ടി വിയിൽ എത്തി നിൽകുമ്പോൾ താൻ പത്രപ്രവർത്തകൻ ആയി കടന്നു വന്നതും പത്രപ്രവർത്തകൻ ആയുള്ള ജീവിതത്തിനെ പറ്റിയും എസ് വി പ്രദീപ്‌ ഇ വാർത്ത‍യോട് സംസാരിക്കുന്നു.

 

 

അജയ് എസ് കുമാർ

  • എങ്ങനെ ആണ് അഭിഭാഷകൻ ആയി പ്രാക്ടീസ് ചെയ്ത എസ് വി പ്രദീപ്‌ ഒരു പത്രപ്രവർത്തകൻ ആയത് എന്ന് പറയാമോ ?unnamed

തീർത്തും അവിചാരിതമായി ആയി ആണ് ഞാൻ മാധ്യമ പ്രവർത്തകൻ ആയി മാറിയത്.ഒരു മാധ്യമ പ്രവർത്തകൻ ആകണം എന്നത് എന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു .എന്റെ സുഹൃത്ത് അനിൽ എസ് ആനന്ദ്‌ വഴി ആണ് ഞാൻ ഈ ഫീൽഡിൽ എത്തിയത് എന്ന് പറയാം.ഞങ്ങൾ പണ്ട് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സിനിമ കൂട്ടായ്മ ആയി അതായത് സിനിമ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യാൻ കൂടും ആയിരുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം അനിൽ എന്നോട് പ്രസ്‌ ക്ളബിൽ ജേണലിസം പഠിക്കാൻ അപേക്ഷിക്കാൻ പോകുന്നു എന്നും തന്റെ കൂടെ ചെല്ലാനും പറഞ്ഞു.അവിടെ ചെന്നപ്പോൾ പെട്ടന് ഉള്ള തീരുമാനം എന്ന നിലയിൽ ഞാനും ഒരു അപേക്ഷ നൽകി .അങ്ങനെ എനിക്ക് അവിടെ പഠിക്കാൻ അവസരം കിട്ടി.അവിടെ പഠികുമ്പോഴും ഞാൻ ഒരു അഭിഭാഷകൻ ആയി പ്രാക്ടീസ് ചെയുക ആയിരുന്നു.

  • പ്രസ്‌ ക്ലബ്‌ലെ പഠനത്തിനു ശേഷം

pradഅവിടത്തെ പഠനത്തിനു ശേഷം ഇന്റെര്ന്ഷിപ് ചെയ്യാൻ ആയി ഞാൻ മാധ്യമം ദിനപത്രത്തിൽ ചേർന്നു .അവിടെ നിന്നും കലാ കൗമുദിയിൽ ഒക്കെ ജോലി ചെയ്ത ശേഷം ആണ് ഞാൻ ദൂരദർശൻ ചാനലിൽ എത്തിയത് .അപ്പോഴും പത്രപ്രവർത്തനം എന്നത് എന്റെ ലക്ഷ്യം അല്ലായിരുന്നു.ഇവിടെ എല്ലാം ജോലി ചെയുംബോഴും ഞാൻ അഭിഭാഷകൻ ആയി ഉള്ള പ്രാക്ടീസ് വിട്ടില്ല.ദൂരദർശൻ ചാനലിൽ ഒൻപത് മണി ചർച്ചയും ഞാൻ നടത്തിയിട്ടുണ്ട്.പിന്നീട് ദൂരദർശൻ ചാനലിൽ ജോലി ചെയ്യവേ അവിടത്തെ ന്യൂസ്‌ എഡിറ്റർ രാജേന്ദ്രൻ സർ എന്നോട് ചോദിച്ചു എന്ത് കൊണ്ട് പ്രദീപിന് പത്ര പ്രവർത്തനം സ്ഥിരം ജോലി ആക്കി കൂടാ .ഒരു പത്ര പ്രവർത്തകണു വേണ്ട എല്ലാ കഴിവും ഉണ്ടല്ലോ എന്ന് ചോദിച്ചു.അപ്പോൾ മുതൽ ആണ് പത്ര പ്രവർത്തനം സ്ഥിരം ആക്കാൻ ഞാൻ തീരുമാനിച്ചതും.അങ്ങനെ സർ പറഞ്ഞത് അനുസരിച് ജയ് ഹിന്ദ്‌ ടി വിയിൽ ഞാൻ അപേക്ഷിച്ച് .ജയ് ഹിന്ദ്‌ ചാനൽ തുടങ്ങുന്ന സമയം ആയിരുന്നു അത്.സണ്ണി കുട്ടി സർ ഇന്റർവ്യൂ നടത്തുകയും അങ്ങനെ ഞാൻ ജയ്ഹിന്ദ്‌ ചാനലിൽ എത്തി.

  • ജയ് ഹിന്ദ്‌ ടി വിയിൽ

pradeepജയ് ഹിന്ദ്‌ ടി വിയിൽ എന്റെ തുടക്കം ബ്യുറോയിൽ ആയിരുന്നു ഞാൻ ചോദിച്ചു വാങ്ങിയത് തന്നെ ആയിരുന്നു ബ്യുറോ കാരണം എനിക്ക് ജോലി ചെയ്യാൻ ഇഷ്ടം അവിടെ ആയിരുന്നു.എന്നാൽ പിന്നെ ഡെസ്ക്ക്കിലേക്ക് മാറി.ജയ് ഹിന്ദ്‌ ടി വിയിൽ ഞാൻ 9 മണി ചർച്ച ചെയ്തിരുന്നു.അതിൽ തന്നെ എല്ലാ വിഷയങ്ങളും ഞാൻ കൈകാര്യം ചെയ്തിരുന്നു. ടി പി കേസ് മുതൽ സ്പോര്ട്സ് വരെ.ജയ് ഹിന്ദ്‌ ചാനൽ എനിക്ക് നല്ല ഒരു വേദി തന്നെ ആയിരുന്നു ജോലി ചെയ്യാൻ.പിന്നീട് ആണ് അവിടെ നിന്നും ഞാൻ മനോരമ ന്യൂസ്‌ ചാനലിൽ എത്തിയത്.

  • പീപ്പിൾ ടി വിയിലെ കടന്ന് വരവും,പ്രമുഖ മാധ്യമ പ്രവർത്തകരും ആയി ജോലി ചെയ്ത സാഹചര്യവും?

പീപ്പിൾ ടി വിയിൽ എത്തിയിട്ട് അഞ്ച് മാസം ആകുന്നു.ഇതുവരെ ജോലി ചെയ്തതിൽ എനിക്ക് എല്ലാ ചാനലും ഒരു പോലെ സന്തോഷം നൽകിയത് പോലെ തന്നെ ആണ് പീപ്പിൾ ടി വിയും.എന്റെ കരിയറിൽ എന്നെ ഇന്റർവ്യൂ ചെയ്ത പ്രമുഖ പത്ര പ്രവർത്തകരിൽ ഒരാൾ പീപ്പിൾ ടി വിയിലെ ജോണ്‍ ബ്രിട്ടാസ് തന്നെ ആയിരുന്നു.അവരോടൊപ്പം എൻ പി ചന്ദ്രശേഖരൻ ,എം രാജീവ്‌ .മുൻപ് ഇന്റർവ്യൂ ചെയ്ത പ്രമുഖ പത്ര പ്രവർത്തകർ ഇവർ ആയിരുന്നു സണ്ണി കുട്ടി എബ്രഹാം മാതൃഭുമിയിൽ നിന്നും ആയിരുന്നു ജയ് ഹിന്ദ്‌ ടി വിയിൽ വന്നത് ,കെ പി മോഹനൻ,ജെ എസ് ഇന്ദു കുമാർ,പ്രമോദ് രാമൻ ,ജോണി ലുക്കോസ് ,ജയന്ത് മാമൻ മാത്യു .ഇതിനു ശേഷം മീഡിയ വൺ ചാനലിൽ അവിടെ നമ്മുടെ ബയോ ഡേറ്റ നോക്കുന്നത് തന്നെ എൻഡിടിവി ആണ് .ബയോ ഡേറ്റ എൻഡിടിവി നോക്കിയ ശേഷം അവർ തന്നെ ആണ് തിരഞ്ഞെടുക്കുന്നതും.ഇത്രെയും പ്രമുഖ പത്രപ്രവർത്തകർ തന്നെ ആണ് നമ്മളെ തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ അഭിമാനം ആണ് .അവർ നമ്മുടെ കഴിവിനെ അംഗീകരിക്കുന്നു.അതിന്റെ ഫലം ആയി ആണ് അല്ലോ നമ്മുക്ക് അവിടെ വർക്ക്‌ ചെയ്യാൻ കഴിയുന്നത്.

  • മനോരമ ന്യൂസിൽ നിന്നും മീഡിയ വൺലേക്ക് ?മീഡിയ വൺ പ്രശ്നങ്ങളും

unnamed (3)മനോരമ വിട്ടു മീഡിയ വൺ എന്ന ചാനലിലേക്ക് പോകുമ്പോൾ ഞാൻ എടുത്തത് ഒരു വെല്ലുവിളി ആയിരുന്നു .കാരണം പുതിയ ഒരു ചാനൽ ആണ് മീഡിയ വൺ അതുകൊണ്ട് തന്നെ അതിന്റെതായ പല പ്രശ്നങ്ങളും നമ്മൾ ഒരു പുതിയ സ്ഥാപനത്തിൽ നേരിടേണ്ടി വരും.ചാനലിന്റെ വിജയം ഓക്കേ ഇതിന്റെ ഭാഗം ആണ് .ഞാൻ നേരത്തെ പറഞ്ഞത് പോലെ എൻ ഡി ടി വി മീഡിയ വൺ ആയി സഹകരിച്ച ആ സമയം അത് അവിടെ ജോലി ചെയ്തിരുന്ന എല്ലാവരെയും പോലെ എനിക്കും നല്ല ഒരു അനുഭവം തന്നെ ആയിരുന്നു എന്നാൽ എൻ ഡി ടി വി മീഡിയ വൺ നിന്നും മാറിയ ശേഷം അതായത് സഞ്ജയ്‌ അഗർവാൾ ,വിഷ്ണു സോം തുടങ്ങിവർ മീഡിയ വൺ വിട്ട ശേഷം ഉള്ള മീഡിയ വൺ അത് ഒട്ടും ശേരിയായ വഴിയിൽ അല്ലായിരുന്നു.വേറെ ഒരു സ്ഥാപനത്തിൽ എനിക്ക് ജോലി കിട്ടുമോ എന്ന് പോലും അറിയാതെ ആണ് ഞാൻ മീഡിയ വൺ നിന്നും മാറാൻ ഉള്ള തീരുമാനം എടുത്തത് .മനോരമ ന്യൂസ്‌ പോലെ ഏതൊരു വ്യക്തിക്കും നല്ല രീതിയിൽ ജോലി ചെയാൻ പറ്റുന്ന സ്ഥാപനം വിട്ട ശേഷം ശേരിയായ രീതിയിൽ പോകാത്ത ഒരു സ്ഥാപനത്തിൽ അങ്ങനെ ശമ്പളം എന്നൊരു കാര്യം മാത്രം നോക്കി മീഡിയ വൺ നിൽകെന്ദ സാഹചര്യം ഇല്ല എന്ന് മനസിലാക്കിയത് കൊണ്ട് തന്നെ ആണ് ഞാൻ മീഡിയ വൺ വിടാൻ ഉള്ള തീരുമാനം എടുത്തത് .അന്ന് ഞാൻ മീഡിയ വൺ വിടാൻ ഉള്ള തീരുമാനം ശെരി ആയിരുന്നു എന്ന് ആണ് പിന്നെ ഉണ്ടായ സംഭവം തെളിയിക്കുന്നത് അതായത് ഞാൻ മീഡിയ വൺ വിട്ട ശേഷം 20 ഓളം പേർ അഞ്ച് മാസം കൊണ്ട് അവിടെ നിന്നും രാജി വെച്ചു .ആദ്യം മീഡിയ വൺ ചാനലിൽ നിന്നും രാജിവേച്ചവരിൽ ഒരാൾ ഞാൻ ആയിരുന്നു.അന്നൊക്കെ എനിക്ക് വേണ്ട മെന്റൽ പിന്തുണ നൽകിയത് എന്റെ സുഹ്ര്തുക്കൾ തന്നെ ആയിരുന്നു.

 

  • ഒൻപത് മണി ചർച്ചയും മാധ്യമ വിചാരണയും

mmanoമാധ്യമങ്ങൾ രാജ്യത്തെ ഫോർത്ത് എസ്റ്റേറ്റ്‌ ആണ്.ബാക്കി എക്സിക്യൂട്ടീവ് ,ജ്യുഡീഷറി എന്നിവയെ പോലെ തന്നെ വലിയ ഒരു സ്ഥാനം 4th എസ്റ്റേറ്റ്‌ ആയ മാധ്യമങ്ങൾക്കും ഉണ്ട്.ജ്യുഡീഷറിക്ക് ഒരു സ്ഥാനം ഉണ്ട് അതൊരു വിചാരണ തന്നെ ആണ്.ഫോർത്ത് എസ്റ്റേറ്റ്‌ ന് വലിയ ഒരു സ്ഥാനം ഉണ്ട് അവിടെ സമൂഹത്തിൽ സാധാരണ കാരൻ എന്താ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നത് അത് മാത്രം ആണ് മാധ്യമങ്ങളും ചോദിക്കുന്നത് .അത് കൊണ്ട് എന്റെ അഭിപ്രായത്തിൽ സമൂഹത്തോട് രാഷ്ട്രീയ നേതാകൾക്ക് സംസാരിക്കാൻ ഉള്ള ഒരു അവസരം ആണ് ഒൻപത് മണി ചർച്ചകൾ.നമ്മുടെ ജനാധി പത്യത്തിൽ കണ്ട് വരുന്ന ഒരു പ്രശനം ആണ് ഒരിക്കൽ ഒരാളെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ പിന്നെ അവരും ആയി സംസാരിക്കാൻ സാധാരണകരന് ഒരു വേദി കിട്ടുനില്ല എന്നത്.അപ്പോൾ സാധാരണ ക്കാരനും ആയി ബന്ധപെട്ട കാര്യങ്ങൾ ആണ് ഒരു പത്ര പ്രവർത്ത ക്കൻ എപ്പോഴും രാഷ്ട്രീയ കാരും ആയി ചോദിക്കുന്നത്.ഒരു പത്ര പ്രെവർത ക ന് സാധാരണ കാരന്റെ പൾസ്‌ അറിയാൻ കഴിയും അതുകൊണ്ട് തന്നെ ആ ആണ്‍ പൾസ്‌ കൃത്യം ആയി തന്റെ മുന്നിൽ ഇരിക്കുന്ന രാഷ്ട്രീയ കാരനോട് ഒരു പത്ര പ്രവർത്ത കൻ ചോദിക്കുന്നത്.ഇങ്ങനെ ചൊദിയങ്ങൽ ചോദിക്കുന്നത് ഒരു പത്ര പ്രവർത്ത കന്റെയോ അവൻ ജോലി നോക്കുന്ന മാധ്യമ സ്ഥാപനത്തിന്റെയോ വിചാരണ അല്ല മറിച്ച് ജനങ്ങളുടെ വിചാരണ ആണ്.അതുകൊണ്ട് തന്നെ ഇത് അത്ര വിവാദം ഒന്നും ആകാനില്ല കാരണം ഒരു തീരുമാനം എടുത്തൽ അത് തെറ്റ് ആണ് എന്ന് അവർ മനസിലാക്കാനും കൂടി ഉള്ള ഒരു വേദി ആണ്.ചാനൽ ചർച്ചയിൽ വരുന്ന ഓരോ പാർട്ടി വക്താക്കൾ അവിടെ ചർച്ചയിൽ ഉണ്ടാകുന്ന ജനകീയ പ്രശ്നങ്ങൾ സര്ക്കാരിന്റെ മുന്നിൽ കൊണ്ട് വന്നാൽ അത് ജനങ്ങൾക്ക് ഒരുപാട് ഉപകാരം ആകും എന്നത് ഉറപ്പ്.പക്ഷെ അവിടെ വെറുതെ സംസാരിച്ചു പോകുന്ന വക്താക്കൾ ആണ് എങ്കിൽ ഇങ്ങനെ ഒരു ചര്ച്ച കൊണ്ട് യാതൊരു ഗുണവും ഇല്ല.