സംവിധായകനു ലുക്കില്ലാത്തതുകൊണ്ട് കാവ്യ സിനിമ ഒഴിവാക്കി

single-img
21 May 2014

VGFSDVDSസൈറ’ എന്ന തന്‍റെ ആദ്യ ചിത്രത്തില്‍ കാവ്യാ മാധവന്‍ അഭിനയിക്കാതിരുന്നത് തനിക്കൊരു ലുക്കില്ലാത്തതുകൊണ്ടാണെന്ന് ഡോ.ബിജു

“സൈറയിൽ നായിക ഷര്‍ട്ട് അഴിക്കുന്ന ഒരു സീന്‍ ഉണ്ട്. അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും തന്‍റെ ഇമേജിനെ അത് ബാധിക്കുമെന്ന് കാവ്യ അന്ന് പറഞ്ഞത്. ആ സീന്‍ ഒഴിവാക്കാമോ എന്ന് എന്നോട് ചോദിച്ചു. ആ സീന്‍ ഒഴിവാക്കിയാല്‍ പിന്നെ ആ സിനിമയുടെ കാമ്പ് നഷ്ടമാകും എന്ന് പറഞ്ഞുകൊണ്ട് ഞാനും കാവ്യയും അന്ന് സൌഹാര്‍ദ്ദപൂര്‍വം പിരിയുകയായിരുന്നു. എന്നും ഡോ. ബിജു പറഞ്ഞു.

എന്നാൽ പിന്നീട് കാവ്യ എന്നോട് സത്യം പറഞ്ഞു. എന്നെ കണ്ടപ്പോള്‍ ഒരു ഡയറക്ടറുടെ ലുക്കില്ലാത്തതായിരുന്നു സിനിമ ചെയ്യാത്തതിനു പ്രധാന കാരണം. ഇദ്ദേഹത്തിന് സിനിമ ചെയ്യാന്‍ പറ്റില്ല എന്നൊരു തെറ്റിദ്ധാരണയുടെ പുറത്താണ് അന്ന് ആ വേഷം ഉപേക്ഷിച്ചത് എന്ന് കാവ്യ തുറന്നുപറഞ്ഞു എന്നും ഡോ.ബിജു പറയുന്നു