ജീവയെയും ഡയറക്റ്റർ രവി കെ. ചന്ദ്രയേയും മൊറോക്കൻ പോലീസ് അറസ്റ്റ് ചെയ്തു

single-img
21 May 2014

Yaanതമിഴ് സൂപ്പർസ്റ്റാർ ജീവയെയും ഡയറക്റ്റർ രവി കെ. ചന്ദ്രയേയും മൊറോക്കൻ പോലീസ് അറസ്റ്റ് ചെയ്തതായി അഭ്യൂഹം. ‘യാൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ വെച്ചായിരുന്നു സംഭവം. 15 ദിവസത്തെ ഷൂട്ടിങ്ങിനായി മൊറോക്കോയിൽ എത്തിയതായിരുന്നു സംഘം. ജീവയെ തീവ്രവാദികൾ തട്ടിക്കോണ്ട് പോകുന്ന സീൻ ഷൂട്ട്ചെയ്യുന്ന ഇടയ്ക്കാണ് അറസ്റ്റ്.

ഈ സീൻ തങ്ങളുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തും എന്നാണ് പോലീസിന്റെ വാദം. മാത്രമല്ല ഷൂട്ടിങിനുപയോഗിച്ച ക്യാമറ അടക്കം കസ്റ്റഡിയിലെടുത്തു. ഒടുവിൽ തദ്ദേശവാസികളുടെ സാഹായത്തോടെ പ്രശ്നത്തിനു പരിഹാരം കാണുകയായിരുന്നു. മൊറോക്കോയിൽ ഷൂട്ട്ചെയ്ത സീൻ ഉപയോഗിക്കാൻ സാദിക്കാത്തത് കൊണ്ട്, ബാക്കി രംഗങ്ങള്‍ ഇ.സി.ആര്‍ സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് പിന്നീട് ചിത്രീകരിച്ചത്. പ്രശസ്ത ഛായാഗ്രഹകനായ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് യാന്‍. കടല്‍ ഫെയിം തുളസിയാണ് നായിക.