രജനികാന്തിന്റെ സിനിമയിൽ നയൻതാര ഐറ്റം ഡാൻസിന് വരുമോ?

single-img
20 May 2014

nayanനയൻതാര വീണ്ടും രജനികാന്തിന്റെ സിനിമയിൽ അഭിനയിക്കുന്നു .പക്ഷേ രജനിയുടെ പുതിയ ചിത്രത്തിൽ നായികയാവാനല്ല നയൻതാര എത്തുന്നത് ,​ മറിച്ച് ഐറ്റം ഡാൻസ് ചെയ്യാൻ വേണ്ടിയാണ് അണിയറക്കാർ നയൻതാരയെ സമീപിച്ചിരിക്കുന്നത്.

 

 

കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിങ്ക എന്ന ചിത്രത്തിലാണ് ഐറ്റം ഡാൻസ് ചെയ്യുന്നതിന് നയൻതാരയെ കൊണ്ടുവരാൻ ശ്രമിക്കുന്നത് . ബോളിവുഡ് നടി സൊണാക്ഷി സിൻഹ തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

 

 

രജനികാന്തിന്റെ വിളി നയൻതാര നിഷേധിക്കാൻ ഇടയില്ലെന്നാണ് സിനിമാലോകത്ത് ചർച്ച ചെയ്യപെടുന്നത് . നേരത്തെ ചന്ദ്രമുഖി,​ കുചേലൻ എന്നീ സിനിമകളിൽ രജനിയുടെ നായികയായത് നയൻതാരയായിരുന്നു.sona