സാമന്ത തമിൾ ക്വീൻ,ശ്രുതി ഹാസൻ തെലുങ്കിൽ,കന്നഡയിലെ ക്വീൻ ആര്?

single-img
20 May 2014

priyaബോളിവുഡിൽ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ക്വീൻ. നടി കങ്കണ റോണത്തിന്റെ അഭിനയം കൊണ്ട്
ആയിരുന്നു ബോളിവുഡിൽ ചിത്രം ശ്രദ്ധ പിടിച്ചു പറ്റിയത് . ഇതേ ചിത്രം ഇപ്പോൾ തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.

 

 

 

സാമന്ത തമിഴിൽ ക്വീൻ ആവുമ്പോൾ ശ്രുതി ഹാസനാണ് തെലുങ്കിൽ കങ്കണയുടെ വേഷം അവതരിപ്പിക്കുക. അതേസമയം ചിത്രം മലയാളത്തിലും റീമേക്ക് ചെയ്യാൻ പദ്ധതിയുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ . എന്നാൽ മലയാളത്തിലേയും തമിഴിലേയും നായിക ആരായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ഒരു നിശ്ചയവും ഇല്ല.sa

 

 

 

കന്നഡ റീമേക്കിൽ നായികയാവുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മലയാളത്തിന് കൂടി പരിചിതയായ പ്രിയാമണി തന്നെയാണ്. രാധിക പണ്ഡിറ്റ്,​ രാഗിണി ദ്വിവേദി എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. ഇവരാരുമല്ല മുതിർന്ന നടി പൂജാ ഗന്ധിയാവും കന്നഡയിലെ ക്വീൻ എന്നും റിപ്പോർട്ടുകളുണ്ട്.sruthi