ബസ് കൊക്കയില്‍ വീണ് കാഷ്മീരില്‍ 17 മരണം

single-img
20 May 2014

jammuറമ്പാന്‍ ജില്ലയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ബസ് കൊക്കയില്‍ വീണ് 17 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിയുകയായിരുന്നു. പൂഞ്ച്, രജൗരി ജില്ലയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ളവരാണ് അപകടത്തില്‍പെട്ടത്.