തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണം: 11 ഡിഎംകെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
20 May 2014

attack-on-journalists-11-dmk-workers-arrestedഡിഎംകെയ്ക്കു തെരഞ്ഞെടുപ്പിനേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് രാജിപ്രഖ്യാപനം നടത്തിയ ഡിഎംകെ ട്രഷറല്‍ എം.കെ. സ്റ്റാലിന്റെ വസതിക്കുമുന്നില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച 11 ഡിഎംകെ പ്രവര്‍ത്തകരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ടൈംസ് നൗ, ആജ്തക്, പുതിയ തലൈമുറൈ ചാനലുകളാണ് പരാതി നല്കിയത്. ടൈംസ് നൗവിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു കാമറാമാനുമാണു പരിക്കേറ്റത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും സ്വന്തമാക്കാന്‍ ഡിഎംകെയ്ക്കു കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയുടെ പരാജയത്തിനു കാരണം മാധ്യമങ്ങളാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.