സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു

single-img
20 May 2014

busസംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ആറുരൂപയായിരുന്ന ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് ഏഴ് രൂപയായി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുടെ മിനിമം നിരക്ക് എട്ടില്‍നിന്ന് 10രൂപയും.

 

 
ഓര്‍ഡിനറി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 64 പൈസയായി ഉയര്‍ന്നു. സൂപ്പര്‍ഫാസ്റ്റില്‍ 13 രൂപയും സൂപ്പര്‍ എക്‌സ്പ്രസില്‍ 20 രൂപയുമാണ് മിനിമം നിരക്ക്. സൂപ്പര്‍ ഡീലക്‌സിന് 28 രൂപയും എയര്‍കണ്ടീഷന്‍ഡ് ബസ്സുകള്‍ക്ക് 40 രൂപയുമാണ് മിനിമം നിരക്ക്.