സിപിഎം-സിപിഐ ലയനത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് എം.എ. ബേബി

single-img
20 May 2014

MA-babyസിപിഎം-സിപിഐ പാര്‍ട്ടികള്‍ ഒന്നാകുന്ന കാര്യം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന പേരില്‍ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയം ഇപ്പോള്‍ വൈകാരികമായി കാണേണ്ടതില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോഴുണ്ടായിരുന്ന സാഹചര്യങ്ങളില്‍ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും ഒരുപാട് ചര്‍ച്ചകള്‍ ആവശ്യമാണ്. ജനയുഗത്തിലെ ലേഖനം, വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട് വീണ്ടും ഒന്നിക്കണമെന്ന് പരസ്യമായി പറയുന്നതു പോലെയാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.